ട്വന്റി-20: കേരള വനിതകൾക്കു ജയം
Wednesday, January 8, 2025 11:48 PM IST
ഗോഹട്ടി: അണ്ടർ 23 വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ജമ്മു കാഷ്മീരിനെതിരേ കേരളത്തിനു ജയം. 27 റണ്‍സിനാണ് കേരളം വെന്നിക്കൊടി പാറിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 127 റണ്‍സ് നേടി. ജമ്മു കാഷ്മീരിന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സിൽ അവസാനിച്ചു.
കേരളത്തിനുവേണ്ടി മാളവിക സാബു (47), അനന്യ കെ. പ്രദീപ് (44) എന്നിവർ ബാറ്റുകൊണ്ടു പോരാട്ടം നയിച്ചു.