അ​മേ​ര​ത്ത്: എ​മേ​ർ​ജിം​ഗ് ടീം ​ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​യ്ക്കു ര​ണ്ടാം ജ​യം. ഗ്രൂ​പ്പ് ബി​യി​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​ഴു വി​ക്ക​റ്റു​ക​ൾ​ക്ക് യു​എ​ഇ​യെ തോ​ൽ​പ്പി​ച്ചു.

ടോ​സ് നേ​ടി​യ ബാ​റ്റ് ചെ​യ്ത് യു​എ​ഇ 16.5 ഓ​വ​റി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. 50 റ​ണ്‍​സ് നേ​ടി​യ രാ​ഹു​ൽ ചോ​പ്ര​യാ​ണ് ടോ​പ് സ്കോ​റ​ർ. ര​സി​ഖ് സ​ലാം മൂ​ന്നും ര​മ​ണ്‍​ദീ​പ് സിം​ഗ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.


മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ എ 10.5 ​ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 111 റ​ണ്‍​സു​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ (58) ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.