ബംഗളൂരു: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ഫൈ​​​​​ന​​​​​ൽ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്കും കൂ​​​​​ട്ട​​​​​ർ​​​​​ക്കും ഇ​​​​​നി​​​​​യു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ണാ​​​​​യ​​​​​കം.

ബം​​​​​ഗ​​​​​ളൂ​​​​​രു ടെ​​​​​സ്റ്റ് എ​​​​​ട്ടു വി​​​​​ക്ക​​​​​റ്റി​​​​​നു വി​​ജ​​​​​യി​​​​​ച്ച ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ 36 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ച​​​​​രി​​​​​ത്ര ജ​​​​​യം കു​​​​​റി​​​​​ച്ച​​​​​പ്പോ​​​​​ൾ ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ തു​​​​​ട​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ക്കു വ​​​​​ലി​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണു ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പോ​​​​​യി​​​​​ന്‍റി​​​​​ലു​​​​​ള്ള ശ​​​​​ത​​​​​മാ​​​​​ന​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു വ​​​​​ലി​​​​​യ ആ​​​​​ഘാ​​​​​ത​​​​​മാ​​​​​ണു തോ​​​​​ൽ​​​​​വി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

2023-2025 ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ് കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മൂ​​​​​ന്നാം തോ​​​​​ൽ​​​​​വി​​​​​യാ​​​​​ണി​​ത്. പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണെ​​​​​ങ്കി​​​​​ലും ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്കു​​​​​ള്ള പി​​​​​ടി അ​​​​​യ​​​​​ഞ്ഞ മ​​​​​ട്ടാ​​​​​ണ്. ബം​​​​​ഗ​​​​​ളൂ​​​​​രു ടെ​​​​​സ്റ്റി​​​​​നു മു​​​​​ന്പ് ഇ​​​​​ന്ത്യ​​​​​ക്ക് 74.24 ആ​​​​​യി​​​​​രു​​​​​ന്നു പോ​​​​​യി​​​​​ന്‍റ് ശ​​​​​ത​​​​​മാ​​​​​നം.

തോ​​​​​ൽ​​​​​വി​​​​​യോ​​​​​ടെ അ​​​​​ത് 68.06 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്കു പ​​​​​തി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​മാ​​​​​യി (62.50 ശ​​​​​ത​​​​​മാ​​​​​നം) അകലം കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തു. പോ​​​​​യി​​​​​ന്‍റ് ക​​​​​ണ​​​​​ക്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് 98ഉം, ​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് 90ഉം ​​ആ​​​​​ണ്.

12 ടെ​​​​​സ്റ്റ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ​​​​​യും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും എ​​​​​ട്ടു വീ​​​​​തം മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​യി​​​​​ക്കു​​​​​ക​​​​​യും മൂ​​​​​ന്നു ക​​​​​ളി​​​​​യി​​​​​ൽ തോ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ഒ​​​​​രു ക​​​​​ളി​​​​​യി​​​​​ൽ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​യു​​​​​ക​​​​​യും ചെ​​​​​യ്തു. ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ളും 5.56 പോ​​​​​യി​​​​​ന്‍റ് ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും എ​​​​​ട്ടു പോ​​​​​യി​​​​​ന്‍റി​​​​​ന്‍റെ​​​​​യും വേ​​​​​ർ​​​​​തി​​​​​രി​​​​​വാ​​​​​ണു​​​​​ള്ള​​​​​ത്.

ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​നി​​​​​യെന്ത്‍?

2023-25 ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ് സൈ​​​​​ക്കി​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​നി ഏ​​​​​ഴു ടെ​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. അ​​​​​തി​​​​​ൽ അ​​​​​ഞ്ചെ​​​​​ണ്ണ​​​​​ത്തി​​​​​ലെ​​​​​ങ്കി​​​​​ലും ജ​​​​​യി​​​​​ക്ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ മ​​​​​റ്റു ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തെ ആ​​​​​ശ്ര​​​​​യി​​​​​ച്ചാ​​​​​കും ഫൈ​​​​​ന​​​​​ൽ സാ​​​​​ധ്യ​​​​​ത.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ത്യ​​​​​ക്ക് ര​​​​​ണ്ടു ടെ​​​​​സ്റ്റു​​​​​ക​​​​​ൾ​​കൂ​​​​​ടി​​​​​യു​​​​​ണ്ട്. പൂ​​​​​ന​​​​​യി​​​​​ലും (24-28), മും​​​​​ബൈ​​​​​യി​​​​​ലും (ന​​​​​വം​​​​​ബ​​​​​ർ 1-5). ഇ​​​​​തി​​​​​ൽ ര​​​​​ണ്ടി​​​​​ലും ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​യാ​​​​​ൽ പോ​​​​​യി​​​​​ന്‍റ് ശ​​​​​ത​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നാ​​​​​കും. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​ഞ്ചു ടെ​​​​​സ്റ്റു​​​​​ക​​​​​ൾ അ​​​​​ട​​​​​ങ്ങു​​​​​ന്ന ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​നം.


മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും ജ​​​​​യി​​​​​ച്ചാ​​​​​ൽ വ​​​​​ലി​​​​​യ ബു​​​​​ദ്ധി​​​​​മു​​​​​ട്ടൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ ഇ​​​​​ന്ത്യ​​​​​ക്ക് ഫൈ​​​​​ന​​​​​ലി​​​​​ലേ​​​​​ക്കു മു​​​​​ന്നേ​​​​​റാ​​​​​നു​​​​​മാ​​​​​കും. ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​നി​​​​​യു​​​​​ള്ള ഏ​​​​​ഴു ടെ​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ൽ ര​​​​​ണ്ടി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ തോ​​​​​ൽ​​​​​വി​​​​​യു​​​​​ണ്ടാ​​​​​യാ​​​​​ൽ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കു​​​​​ഴ​​​​​പ്പ​​​​​ത്തി​​​​​ലാ​​​​​ക്കും. നാ​​​​​ലു ജ​​​​​യ​​​​​വും ര​​​​​ണ്ടു സ​​​​​മ​​​​​നി​​​​​ല​​​​​യും ആയാൽ മ​​​​​റ്റ് ഫ​​​​​ല​​​​​ങ്ങ​​​​​ളും ഇ​​​​​ന്ത്യ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യാ​​​​​ൽ യോ​​​​​ഗ്യ​​​​​ത​​​​​യ്ക്കാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ പോ​​​​​യി​​​​​ന്‍റ് ശ​​​​​ത​​​​​മാ​​​​​നം നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാം.

മ​​​​​റ്റ് ടീ​​​​​മു​​​​​ക​​​​​ളുടെ നില

55.56 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​യി​​​​​ന്‍റു​​​​​ള്ള ശ്രീ​​​​​ല​​​​​ങ്ക​​​​​യാ​​​​​ണു മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. ഒ​​​​​ന്പ​​​​​ത് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഞ്ചു ജ​​​​​യം, നാ​​​​​ലു തോ​​​​​ല‌്‌വി ​​​​​എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ ക​​​​​ണ​​​​​ക്ക്. ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ജ​​​​​യ​​​​​ത്തോ​​​​​ടെ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​റാം സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് 44.44 ശ​​​​​ത​​​​​മാ​​നം പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി നാ​​​​​ലാം സ്ഥാ​​​​​ന​​​​​തെ​​​​​ത്തി.

ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ആ​​​​​ദ്യ ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യ കി​​​​​വീ​​​​​സി​​​​​ന് അ​​​​​ടു​​​​​ത്ത അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​യാ​​​​​ൽ ആ​​​​​ദ്യ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ത്തെത്തും. ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ടെ​​​​​സ്റ്റി​​​​​നു​​​​​ശേ​​​​​ഷം ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ണ്ട്. ഇം​​​​​ഗ്ല​​​​​ണ്ടാ​​​​​ണ് (43.06 ശ​​​​​ത​​​​​മാ​​​​​ന പോ​​​​​യി​​​​​ന്‍റ്) അ​​​​​ഞ്ചാ​​​​​മ​​​​​ത്. 18 ക​​​​​ളി​​​​​യി​​​​​ൽ ഒ​​​​​ന്പ​​​​​തു ജ​​​​​യ​​​​​വും എ​​​​​ട്ടു തോ​​​​​ൽ​​​​​വി​​​​​യു​​​​​മാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്.

നി​​​​​ല​​​​​വി​​​​​ൽ ആ​​​​​റാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക (38.89 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​യി​​​​​ന്‍റ്) ആ​​​​​ദ്യ സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് നി​​​​​ല​​​​​വി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ര​​​​​ണ്ടു ടെ​​​​​സ്റ്റ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​റു ടെ​​​​​സ്റ്റു​​​​​ക​​​​​ളു​​​​​ണ്ട്. ശ്രീ​​​​​ല​​​​​ങ്ക, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ.

ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ്, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.