രഞ്ജി: സഞ്ജു ക്രീസിൽ
Saturday, October 19, 2024 11:59 PM IST
അലൂർ: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാംദിനവും മഴ വില്ലനായി.
രണ്ടാംദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെന്ന നിലയിലാണ് കേരളം. 15 റണ്‍സുമായി സഞ്ജു സാംസണും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ 63 റണ്‍സ് നേടി.