ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ ഒ​ഡീ​ഷ എ​ഫ്‌​സി​ക്കു ജ​യം. ഹോം ​മ​ത്സ​ര​ത്തി​ല്‍ ഒ​ഡീ​ഷ 2-1നു ​ഈ​സ്റ്റ് ബം​ഗാ​ളി​നെ തോ​ല്‍​പ്പി​ച്ചു. 22-ാം മി​നി​റ്റി​ല്‍ റോ​യ് കൃ​ഷ്ണ​യു​ടെ ഗോ​ളി​ല്‍ ഒ​ഡീ​ഷ ലീ​ഡ് സ്വ​ന്ത​മാ​ക്കി.

എ​ന്നാ​ല്‍, ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ല്‍ (45+4') ദി​മി​ത്രി​യോ​സ് ഡ​യ​മാ​നന്‍റ​കോ​സി​ന്‍റെ പെ​നാ​ല്‍​റ്റി ഗോ​ളി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ ഒ​പ്പ​മെ​ത്തി. തു​ട​ര്‍​ന്ന് മൗ​ര്‍​ത്ത​ഡ ഫാ​ളി​ന്‍റെ (66') ഗോ​ളി​ല്‍ ഒ​ഡീ​ഷ ജ​യം ആ​ഘോ​ഷി​ച്ചു.