ബം​​​​​ഗ​​​​​ളൂ​​​​​രു: ര​​​​​ഞ്ജി ട്രോ​​​​​ഫി​​​​​യി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചെ​​​​​ങ്കി​​​​​ലും കേ​​​​​ര​​​​​ളം പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത്. ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യി​​​​​ൽ ഔ​​ട്ട്ഫീ​​​​​ൽ​​​​​ഡ് ന​​​​​ന​​​​​ഞ്ഞ​​​​​തി​​​​​നെ​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു മ​​​​​ത്സ​​​​​രം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ത്.

അ​​​​​വ​​​​​സാ​​​​​ന ര​​​​​ണ്ടു ദി​​​​​വ​​​​​സ​​വും ഒ​​​​​രു പ​​​​​ന്ത് പോ​​​​​ലും എ​​​​​റി​​​​​യാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ആ​​​​​ളൂ​​​​​ർ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 50 ഓ​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് എ​​​​​റി​​​​​യാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ളും പോ​​​​​യി​​​​​ന്‍റ് പ​​​​​ങ്കി​​​​​ട്ടു.

ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഏ​​​​​ഴു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി ന​​​​​യി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ളം. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം പ​​​​​ഞ്ചാ​​​​​ബി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​രു ജ​​​​​യ​​​​​വും സ​​​​​മ​​​​​നി​​​​​ല​​​​​യും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഹ​​​​​രി​​​​​യാ​​​​​ന പ​​​​​ത്തു പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​ന​​​​​ത്തുണ്ട്. ആ​​​​​റു പോ​​​​​യി​​​​​ന്‍റു​​​​​ള്ള ബം​​​​​ഗാ​​​​​ളാ​​​​​ണു മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്.


മ​​​​​ഴ മൂ​​​​​ലം ക​​​​​ളി നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ന്പോ​​​​​ൾ മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 161 റ​​​​​ണ്‍​സെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ളം. സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ (15), സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി (23) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ക്രീ​​​​​സി​​​​​ൽ. ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ ബം​​​​​ഗാ​​​​​ളി​​​​​നെ​​​​​തി​​രേ​​​​​യാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​രം. ശ​​​​​നി​​​​​യാ​​​​​ഴ്ച, കോ​​​​​ൽ​​​​​ക്ക​​​​​ത്ത ഈ​​​​​ഡ​​​​​ൻ ഗാ​​​​​ർ​​​​​ഡ​​​​​ൻ​​​​​സി​​​​​ലാ​​​​​ണു മ​​​​​ത്സ​​​​​രം.