ചെ​​​​​ന്നൈ: ഐ​​​​​പി​​​​​എ​​​​​ൽ 2025ൽ ​​​​​മു​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​യ​​​​​ക​​​​​ൻ മ​​​​​ഹേ​​​​​ന്ദ്ര സിം​​​​​ഗ് ധോ​​​​​ണി ക​​​​​ളി​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്ന കാ​​​​​ര്യം ച​​​​​ർ​​​​​ച്ച​​​​​യാ​​​​​കു​​​​​ന്നു. വ​​​​​രു​​​​​ന്ന സീ​​​​​സ​​​​​ണി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​ൻ ധോ​​​​​ണി ഇ​​​​​തു​​​​​വ​​​​​രെ സ​​​​​മ്മ​​​​​തം അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണു ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് സി​​​​​ഇ​​​​​ഒ കാ​​​​​ശി വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

“സി​​​​​എ​​​​​സ്കെ ടീ​​​​​മി​​​​​ൽ ധോ​​​​​ണി ക​​​​​ളി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്കും ആ​​​​​ഗ്ര​​​​​ഹ​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ അ​​​​​ദ്ദേ​​​​​ഹം അ​​​​​ത് ഇ​​​​​തു​​​​​വ​​​​​രെ ഞ​​​​​ങ്ങ​​​​​ളോ​​​​​ടു സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ഒ​​​​​ക്‌ടോബ​​​​​ർ 31-ന് ​​​​​മു​​​​​ന്പ് അ​​​​​റി​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്.’’ - കാ​​​​​ശി വി​​​​​ശ്വ​​​​​നാ​​​​​ഥ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന താ​​​​​ര​​​​​ലേ​​​​​ല​​​​​ത്തി​​​​​നു മു​​​​​ന്പ് നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​ൻ ഒ​​​​​ക്‌ടോ​​​​​ബ​​​​​ർ 31 വ​​​​​രെ​​​​​യാ​​​​​ണ് ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​ക​​​​​ൾ​​​​​ക്ക് സ​​​​​മ​​​​​യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.


ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ കു​​​​​റേ​​​​​ക്കാ​​​​​ല​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന ‘അ​​​​​ണ്‍​കാ​​​​​പ്ഡ്’ നി​​​​​യ​​​​​മം അ​​​​​ടു​​​​​ത്തി​​​​​ടെ ഐ​​​​​പി​​​​​എ​​​​​ൽ ഭ​​​​​ര​​​​​ണ സ​​​​​മി​​​​​തി തി​​​​​രി​​​​​കെ കൊ​​​​​ണ്ടു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. ഇ​​​​​തോ​​​​​ടെ ധോ​​​​​ണി​​​​​യെ ചെ​​​​​ന്നൈ​​​​​യ്ക്കു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നാ​​​​​കും.

2021 മു​​​​​ത​​​​​ൽ ഈ ​​​​​നി​​​​​യ​​​​​മം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്താ​​​​​രാ​​ഷ്‌​​ട്ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ക​​​​​ളി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ഇ​​​​​ന്ത്യ​​​​​ൻ ക​​​​​ളി​​​​​ക്കാ​​​​​രെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​ക​​​​​ളെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മം.

വി​​​​​ര​​​​​മി​​​​​ച്ച ശേ​​​​​ഷം അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​ട്ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലും ബാ​​​​​ധ​​​​​ക​​​​​മാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മം. ഇ​​​​​തോ​​​​​ടെ ചെ​​​​​ന്നൈ​​​​​ക്ക് നാ​​​​​ലു കോ​​​​​ടി രൂ​​​​​പ​​​​​യ്ക്ക് ധോ​​​​​ണി​​​​​യെ ടീ​​​​​മി​​​​​ൽ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കും.