ബം​ഗ​ളൂ​രു: ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ബം​ഗ​ളൂ​രു എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ സെ​ന്‍റ​ർ വി​ക്ക​റ്റി​ൽ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി പ​ന്തെ​റി​യാ​നെ​ത്തി.

ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ക്ക് ഒ​രു മ​ണി​ക്കൂ​ർ​ശേ​ഷ​മാ​യി​രു​ന്നു ഷ​മി ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ സെ​ന്‍റ​ർ പി​ച്ചി​ൽ പ​ന്തെ​റി​ഞ്ഞ​ത്. പ​രി​ക്കി​നെ​തു​ട​ർ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു പേ​സ​ർ ഷ​മി. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നു ശേ​ഷം ഷ​മി ഇ​തു​വ​രെ ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ച്ചി​ട്ടി​ല്ല.


ഇ​ന്ത്യ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് അ​ഭി​ഷേ​ക് നാ​യ​ർ​ക്കെ​തി​രേ​യാ​ണ് ഷ​മി ഇ​ന്ന​ലെ പ​ന്തെ​റി​ഞ്ഞ​ത്. ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ല്ലാ​തി​രു​ന്ന ശു​ഭ്മാ​ൻ ഗി​ല്ലി​നു​വേ​ണ്ടി പ​ന്തെ​റി​ഞ്ഞ് ഇ​തി​നോ​ട​കം ഷ​മി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു.