ബ്രാവോ കെകെആർ മെന്റർ
Saturday, September 28, 2024 1:04 AM IST
കോൽക്കത്ത: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് മുൻ ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ 2025 ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാകും.
കെകെആറിന്റെ ഭാഗമായതോടെ ബ്രാവോ ട്വന്റി-20 ലീഗിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലേബലിലുള്ള എല്ലാ ടീമുകളുടെയും മെന്ററാകും.
2011ൽ ചെന്നൈ സൂപ്പർ കിംഗ്സിൽ ചേർന്ന ബ്രാവോ, 2022ൽ ഐപിഎല്ലിൽനിന്നു വിരമിച്ചു. 2023 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് കോച്ചായിരുന്നു.