ഫോറസ്റ്റില്‍ വീണ് യുണൈറ്റഡ്
Thursday, April 3, 2025 2:06 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ മുന്നേറ്റം. ഹോം മത്സരത്തില്‍ നോട്ടിംഗ്ഹാം 1-0നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി. ആന്റണി എലാങ്കയാണ് (5’) നോട്ടിംഗ്ഹാമിന്റെ ജയം കുറിച്ച ഗോളിന്റെ ഉടമ.
മറ്റു മത്സരങ്ങളില്‍ ആഴ്സണല്‍ 2-1നു ഫുള്‍ഹാമിനെയും വൂള്‍വ്സ് 1-0നു വെസ്റ്റ് ഹാമിനെയും തോല്‍പ്പിച്ചു. ലീഗില്‍ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്സണല്‍ 61 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.
57 പോയിന്റുമായി നോട്ടിംഗ്ഹാം ഫോറസ്റ്റ് മൂന്നാം സ്ഥാനത്തുണ്ട്. 37 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 13-ാം സ്ഥാനത്താണ്. 29 മത്സരങ്ങളില്‍ 70 പോയിന്റുള്ള ലിവര്‍പൂളാണ് ലീഗിന്റെ തലപ്പത്ത്.