ദിവിക്കു ലോക സ്കൂള്‍ ചെസ് വെള്ളി മെഡല്‍
Thursday, April 3, 2025 2:06 AM IST
കോട്ടയം: കേരളത്തിന്റെ ഒമ്പതു വയസുകാരി ദിവി ബിജേഷിന് ലോക സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി.
സെര്ബിയയില്വച്ചു നടന്ന ലോക സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം സീഡായിരുന്നു ദിവി. സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ചാമ്പ്യനായാണ് ദിവി ലോക പോരാട്ടത്തിനു യോഗ്യത നേടിയത്.
തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ ബിജേഷ്-പ്രഭ ദമ്പതികളുടെ മകളാണ് ദിവി. കഴക്കൂട്ടം അലന് ഫെല്‍ഡ്മാന്‍ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.