ജയ്സ്വാള്‍ മുംബൈ വിട്ടു
Thursday, April 3, 2025 2:06 AM IST
മുംബൈ: ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ അടുത്ത സീസണ് ആഭ്യന്തര ക്രിക്കറ്റിനുള്ള മുംബൈ ടീമില്‍നിന്നു സ്വയം പിന്മാറി.
2025-26 സീസണില്‍ ഗോവയ്ക്കുവേണ്ടി ജയ്സ്വാള്‍ കളിക്കും. ഇക്കാര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനും ഗോവ ക്രിക്കറ്റ് അസോസിയേഷനും സ്ഥിരീകരിച്ചു. എലൈറ്റ് ഗ്രൂപ്പിലേക്ക് അടുത്തിടെ എത്തിയ ഗോവയിലേക്കുള്ള താരത്തിന്റെ ചേക്കേറല്‍ ഏവരെയും ഞെട്ടിച്ചു.