റയല്‍ സെമിയില്‍
Thursday, April 3, 2025 2:06 AM IST
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമിയില്‍ റയല്‍ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി 5-4നു കീഴടക്കിയാണ് റയല്‍ മാഡ്രിഡിന്റെ ഫൈനല്‍ പ്രവേശം.
ആദ്യപാദത്തില്‍ 1-0നു ജയിച്ച റയല്‍ മാഡ്രിഡ്, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍വച്ച് 4-4നു സമനില വഴങ്ങി. നിശ്ചിത സമയത്ത് 4-3നു റയല്‍ സോസിഡാഡ് ജയം സ്വന്തമാക്കിയിരുന്നു.
അതോടെ ഇരുപാദങ്ങളിലെയും സ്കോര്‍ 4-4 ആയി. തുടര്‍ന്ന് അധിക സമയത്തേക്കു മത്സരം നീണ്ടപ്പോള്‍ 115-ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗര്‍ റയലിനായി ലക്ഷ്യം കണ്ടു. ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് സെമി ജേതാക്കളാണ് ഫൈനലില്‍ റയലിന്റെ എതിരാളികള്‍. ആദ്യപാദത്തില്‍ ഇരുടീമും 4-4 സമനിലയില്‍ പിരിഞ്ഞിരുന്നു.