എന്നാൽ, 40-ാം മിനിറ്റിൽ മലപ്പുറത്തിനായി എം. ഫസലു റഹ്മാൻ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാമെന്ന ആശ്വാസവുമായി അതോടെ മലപ്പുറം എഫ്സി ഇടവേളയ്ക്കു പിരിഞ്ഞു. രണ്ടാം പകുതിയിൽ മലപ്പുറം ഗോൾ മടക്കാനുള്ള തീവ്രശ്രമം നടത്തി.
68-ാം മിനിറ്റിൽ മലപ്പുറം സമനില ഗോൾ നേടിയതാണ്. എന്നാൽ, ഓഫ് സൈഡ് വിളിച്ചതോടെ ഗോൾ റദ്ദാക്കപ്പെട്ടു.
സൂപ്പർ ലീഗ് കേരള ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
കണ്ണൂർ 4 2 2 0 8
കാലിക്കട്ട് 4 1 3 0 6
തിരുവനന്തപുരം 3 1 2 0 5
മലപ്പുറം 4 1 1 2 4
കൊച്ചി 3 0 2 1 2
തൃശൂർ 4 0 2 2 2