ഓസീസിനു പരന്പര
Saturday, February 24, 2024 12:41 AM IST
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കു ജയം. 72 റണ്‍സിന്റെ ജയത്തോടെ ഓസീസ് മൂന്നു മത്സരങ്ങളുടെ പരന്പര 2-0ന് നേടി. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസീസ് 19.5 ഓവറിൽ 174 റണ്‍സിന് എല്ലാവരും പുറത്തായി. ട്രാവിസ് ഹെഡ് (45), മിച്ചൽ മാർഷ് (26), പാറ്റ് കമ്മിൻസ് (28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
കിവീസിനായി ലോകി ഫെർഗുസൻ നാല് വിക്കറ്റ് നേടി. മറുപടിയിൽ ന്യൂസിലൻഡ് 17 ഓവറിൽ 102ന് പുറത്തായി. 42 റണ്‍സുമായി ഗ്ലെൻ ഫിലിപ്സ് ടോപ് സ്കോററായി. ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തി.