ദോ​​ഹ: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ജ​​പ്പാ​​ൻ ജ​​യ​​ത്തോ​​ടെ പോ​​രാ​​ട്ടം തു​​ട​​ങ്ങി. ഗ്രൂ​​പ്പ് ഡി​​യി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ജ​​പ്പാ​​ൻ 4-2ന് ​​വി​​യ​​റ്റ്നാ​​മി​​നെ കീ​​ഴ​​ട​​ക്കി. ത​​കു​​മി നി​​നാ​​മി​​നൊ (11’, 45’) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​താ​​ണ് ജാ​​പ്പ​​നീ​​സ് ജ​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​നം. കെ​​യ്റ്റൊ നാ​​കാ​​മു​​റ (45+4’), അ​​യാ​​സെ ഉ​​വേ​​ദ (85’) എ​​ന്നി​​വ​​രും ജ​​പ്പാ​​നു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.


ഗ്രൂ​​പ്പ് ബി​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ സി​​റി​​യ​​യും ഉ​​സ്ബ​​ക്കി​​സ്ഥാ​​നും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഗ്രൂ​​പ്പ് എ​​യി​​ൽ ചൈ​​ന​​യും ത​​ജി​​ക്കി​​സ്ഥാ​​നും 1-1നു ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.