ബ്ലാസ്റ്റേഴ്സ് ഒന്നിൽ
Saturday, December 30, 2023 12:26 AM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ഈ വർഷം കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിക്കും. എഫ്സി ഗോവ 1-1ന് നോർത്ത് ഈസ്റ്റിനോട് സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഒഡീഷ 4-1ന് ജംഷഡ്പുരിനെ കീഴടക്കി.