ഇന്ത്യ-ശ്രീലങ്ക ഏകദിന ടിക്കറ്റ് വില്പന ഇന്നു മുതൽ
Saturday, January 7, 2023 12:41 AM IST
തിരുവനന്തപുരം: 15ന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്നാരംഭിക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഇന്നു വൈകുന്നേരം അഞ്ചിനു മന്ത്രി ജി.ആർ. അനിൽ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിർവഹിക്കും.