കേരള ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്ത്
Wednesday, April 2, 2025 12:07 AM IST
കൊച്ചി: ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച പുരുഷ-വനിതാ സൗത്ത് വെസ്റ്റ് സോണല്‍ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ബ്ലൈന്‍ഡ് ഫുട്ബോള്‍ ടീം പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനും പുരുഷ ടീമിനായി.
കേരളത്തിന്റെ പി.എസ്. സുജിത്തിനെ മികച്ച ഗോള്‍ കീപ്പറായും അഖില്‍ ലാലിനെ മികച്ച കളിക്കാരനുമായി തെരഞ്ഞെടുത്തു.