ഹാലണ്ട് ഏഴ് ആഴ്ച പുറത്ത്
Wednesday, April 2, 2025 12:07 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട് പരിക്കിനെത്തുടര്‍ന്ന് ഏഴ് ആഴ്ച പുറത്തിരിക്കേണ്ടിവരുമെന്നു മുഖ്യപരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള.
എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബേണ്മത്തിനെതിരായ മത്സരത്തിനിടെ ഹാലണ്ടിന്റെ കണങ്കാലിനു പരിക്കേറ്റിരുന്നു. 2-1നു സിറ്റി ജയിച്ച മത്സരത്തില്‍ 60-ാം മിനിറ്റില്‍ ഹാലണ്ട് കളംവിട്ടിരുന്നു.
ഫിഫ ക്ലബ് ലോകകപ്പില്‍ ഹാലണ്ട് തിരിച്ചുവരുമെന്നാണ് സിറ്റിയുടെ പ്രതീക്ഷ. ജൂണ്‍ 18ന് മൊറോക്കന്‍ ക്ലബ്ബായ വൈദാദ് എസിക്ക് എതിരേയാണ് ലോകകപ്പില്‍ സിറ്റിയുടെ ആദ്യ മത്സരം.