ചിന്നത്തലയെ പിന്നിലാക്കി തല
Sunday, March 30, 2025 12:46 AM IST
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡ് ഇനി എം.എസ്. ധോണിയുടെ പേരിൽ. 236 മത്സരങ്ങളിൽനിന്ന് ചെന്നൈക്കായി ധോണി 4,699 റണ്‍സ് നേടി. 22 അർധസെഞ്ചുറി നേടിയ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 139.43 ആണ്. 40.50 ശരാശരിയുമുണ്ട്.
ചിന്ന തല സുരേഷ് റെയ്നയുടെ 176 മത്സരങ്ങളിൽനിന്ന് 4,687 റണ്‍സ് റിക്കാർഡാണ് ധോണി മറികടന്നത്. ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിന്റെ 16ാം ഓവറിൽ അശ്വിൻ പുറത്തായപ്പോഴാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്.ആ സമയത്ത് ചെന്നൈയ്ക്ക് 28 പന്തിൽ ജയിക്കാൻ 98 റണ്‍സ് കൂടി വേണമെന്നിരിക്കേ 16 പന്തിൽ 30 റണ്‍സ് നേടിയാണ് ധോണി റിക്കാർഡിലേക്ക് എത്തിയത്. മത്സരത്തിൽ ചെന്നൈ 50 റണ്‍സ് തോൽവി വഴങ്ങി.