ദീപക്, ഉദിത് വെള്ളിയില്‍
Tuesday, April 1, 2025 1:38 AM IST
അമ്മാന് (ജോര്‍ദാന്‍): ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പൂനിയയ്ക്കും ഉദിത്തിനും വെള്ളി മെഡല്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദീപക്കിന്റെ മൂന്നാം വെള്ളി നേട്ടമാണ്. 92 കിലോഗ്രാം ഫൈനലില്‍ ഇറാന്റെ ലോക ഒന്നാം നമ്പറായ അമീര്ഹൊസൈനു മുന്നിലാണ് ദീപക് കീഴടങ്ങിയത്.