മാഞ്ചസ്റ്റർ സിറ്റി സെമിയില്‍
Tuesday, April 1, 2025 1:38 AM IST
ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടം ജയിച്ച് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ക്വാര്‍ട്ടറില്‍ ബേണ്‍മത്തിനെ ഒന്നിത് എതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കീഴടക്കിയത്. 21-ാം മിനിറ്റില്‍ എവാനില്സണിലൂടെ ബേണ്മത്ത് ലീഡ് നേടി.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ കടവുമായി കളംവിട്ട മാഞ്ചസ്റ്റര്‍ സിറ്റി, 49-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സമനില സ്വന്തമാക്കി. തുടര്‍ന്ന് 63-ാം മിനിറ്റില്‍ ഒമര്‍ മര്‍മൂഷിന്റെ ഗോളില്‍ സിറ്റി ജയത്തില്‍.
മറ്റൊരു ക്വാര്‍ട്ടറില്‍ ആസ്റ്റണ്‍ വില്ല 3-0നു പ്രെസ്റ്റണ് നോര്‍ത്ത് എന്‍ഡിനെ കീഴടക്കി. ഫുള്‍ഹാമിനെ 0-3നു കീഴടക്കി ക്രിസ്റ്റല്‍ പാലസും ബ്രൈറ്റണിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മറികടന്ന് (3-4) നോട്ടിംഗ്ഹാം ഫോറസ്റ്റും സെമിയില്‍ ഇടംപിടിച്ചിരുന്നു. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും നേരിടും.