ജയത്തോടെ രണ്ടാം സ്ഥാനം പിടിച്ച് ലവർകൂസണ്
Sunday, March 30, 2025 12:46 AM IST
ജർമനി: ജർമൻ ബുണ്ടസ് ലീഗ ഫുട്ബോളിൽ തകർപ്പൻ ജയത്തോടെ മൂന്നു പോയിന്റ് നേടി ബയേണ്‍ മ്യൂണിക്കിന് (62) പിന്നിൽ മൂന്നു പോയിന്റ് വ്യത്യാസത്തിൽ ബയർ ലവർകൂസണ് (59) പട്ടികയിൽ രണ്ടാം സ്ഥാനം പിടിച്ചു.
ബേ അരീന ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബയർ ലവർകൂസണ് 3-1നാണ് ബിഎഫ്എൽ ബോച്ചുമിനെ തോൽപ്പിച്ചത്.
അലക്സി ഗാർസിയ (20), വിക്ടർ ബോണിഫേസ് (60), അമിൻ അഡ്ലി (87) എന്നിവരാണ് ലവർകൂസണായി സ്കോർ ചെയ്തത്. 26-ാം മിനിറ്റിൽ ഫെലിക്സ് പാസ്ലാക് ആണ് ബോച്ചുമിനായി ഏക ഗോൾ നേടിയത്.