ബിസിസിഐ യോഗം മാറ്റി
Sunday, March 30, 2025 12:46 AM IST
മുംബൈ: അടുത്ത വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാർഷിക കരാർ തീരുമാനിക്കാനുള്ള ബിസിസിഐ യോഗം മാറ്റി. കോച്ച് ഗൗതം ഗംഭീർ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനായി വിദേശത്തായിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് സൂചന.
സീനിയർ താരങ്ങളുടെ വാർഷിക കരാർ പുതുക്കലും, ജൂണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലെ തീരുമാനങ്ങളുമായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട.