ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലത്തോണ്‍ കൊച്ചിയിലെത്തി
Monday, March 31, 2025 12:27 AM IST
കൊച്ചി: 56-ാമത് സിഐഎസ്എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലത്തോണ്‍ കൊച്ചിയിലെത്തി. സിഐഎസ്എഫ് ഡിഐജി ആര്. പൊന്നിയുടെ നേതൃത്വത്തില്‍ രാജേന്ദ്ര മൈതാനിയില്‍ സൈക്ലിസ്റ്റുകളെ സ്വാഗതം ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, സിയാല്‍ സീനിയര്‍ കമന്‍ഡാന്റ് നാഗേന്ദ്ര, ഫാക്ട് കൊച്ചി കമാന്‍ഡന്റ് അനൂപ് സിന്‍ഹ, സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സൗബിന് ഷാഹിര്‍, കായിക താരങ്ങളായ മുരളി കുമാര്‍, സോജ സിയ, ടോം ജോസ്, ജോയ് ആന്റണി, ജോര്‍ജ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.
14 വനിതകളടക്കം 125 സമര്‍പ്പിത സിഐഎസ്എഫ് സൈക്ലിസ്റ്റുകളാണ് പര്യടനത്തിലുള്ളത്. മുംബൈ, ഗോവ, മംഗളൂരു, കൊച്ചി, ഹാല്‍ദിയ, കൊണാര്‍ക്ക്, വിശാഖപട്ടണം, ചെന്നൈ, പോണ്ടിച്ചേരി എന്നിവയുള്‍പ്പെടെയുള്ള പ്രധാന തീരദേശ നഗരങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തില്‍ യാത്ര സമാപിക്കും.