മയാമി ഓപ്പണ്‍: ജോക്കോവിച്ച് ഫൈനലിൽ
Sunday, March 30, 2025 12:46 AM IST
മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് സെമിഫൈനലിൽ ഗ്രിഗർ ദ്രിമിത്രോവിനെ 6-2, 6-3 സ്കോറിന് തോൽപ്പിച്ച് ഫൈനലിലെത്തിയ നൊവാക് ജോക്കോവിച്ച് കരിയറിലെ 100-ാം സിംഗിൾസ് കിരീടത്തിന് ഒരു ജയം അകലെ.
ദ്രിമിത്രോവുമായുള്ള സെമിഫൈനലില്‍ 69 മിനിറ്റിൽ ജോക്കോവിച്ച് ജയം നേടി. എടിപി മാസ്റ്റേഴ്സ് 1000 ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റിക്കാർഡും ഇനി 37കാരനായ ജോക്കോവിച്ചിന്റെ പേരിലറിയപ്പെടും.
ആറ് തവണ മയാമി ഓപ്പണ്‍ ചാന്പ്യനായ ജോക്കോവിച്ച് ഇന്ന് നടക്കുന്ന ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം ജേക്കബ് മെൻസിക്കിനെ നേരിടും.