മുംബൈയെ അഞ്ചു ഗോളുകൾക്ക് തകര്‍ത്ത് ബംഗളൂരു സെമിയിൽ
Sunday, March 30, 2025 12:46 AM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് ആദ്യ മത്സരത്തിൽ മുംബൈ എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബംഗളൂരു എഫ്സി സെമിഫൈനലിൽ കടന്നു.
ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്‍പതാം മിനിറ്റിൽ തന്നെ മുംബൈയുടെ വല കുലുങ്ങി.
സുരേഷ് സിംഗ് വാംഗ്ജാം (9’), പെനാൽറ്റിയിലൂടെ എഡ്ജർ മെൻഡസ് (42’), റിയാൻ വില്ല്യംസ് (62’), സുനിൽ ഛേത്രി (76’), ജോർജ് പെരേര്യ ഡിയാസ് (83’) എന്നിവരാണ് ബംഗളൂരുവിനായി സ്കോർ ചെയ്തത്. ജയത്തോടെ 24 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്ത് എത്തി.
ഇന്ന് നടക്കുന്ന രണ്ടാം പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും.