ലീഡ് ഉയർത്തി ബയേണ്‍
Monday, March 31, 2025 1:28 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫു്ടബോളിൽ ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി. ബയേണ്‍ 3-2ന് എഫ്സി സെന്റ് പൗളിയെ തോൽപ്പിച്ചു.
ഒന്നാം സ്ഥാനക്കാർക്കായി ലെറോയ് സേനെ (53’, 71’) ഇരട്ട ഗോൾ നേടിയപ്പോൾ ഒരു ഗോൾ ഹാരി കെയ്നും (17’) സ്വന്തമാക്കി. സെന്റ് പൗളിക്കായി എലിയാസ് സാദ് (27’), ലാറസ് റിറ്റ്സ്ക (90+3’) എന്നിവരാണ് ഗോൾ നേടിയത്.
ലീഗിൽ ഇനി ഏഴു മത്സരങ്ങൾ കൂടിശേഷിക്കേ 27 കളിയിൽ ബയേണിന് 65 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളിൽ 59 പോയിന്റുള്ള ബെയർ ലെവർകൂസനാണ് രണ്ടാമത്.