ജിയോജിത്തിന്റെ അറ്റാദായത്തിൽ 53 ശതമാനം വർധന
Saturday, October 19, 2024 10:24 PM IST
കൊച്ചി: നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2024-25 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 57.42 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 53 ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയത്.
മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 37.48 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 218.55 കോടി രൂപയായി വര്‍ധിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 145.51 കോടി രൂപയായിരുന്നു മൊത്തം വരുമാനം.