വണ്ടർലായിൽ വാർഷിക ഓഫറുകൾ
Tuesday, April 2, 2024 12:46 AM IST
കൊച്ചി: വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് 24-ാം വാർഷികത്തോടനുബന്ധിച്ച് വണ്ടർലാ കൊച്ചിയിൽ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചു.
നാളെ മുതൽ ഏഴു വരെ 1024 രൂപ നിരക്കിൽ മുൻകൂറായി പാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഈ പരിമിത ടിക്കറ്റ് ഓഫർ ഓൺലൈൻ ബുക്കിംഗുകൾക്കു മാത്രമാണ്.
റംസാൻ ആഘോഷങ്ങളോടനുബന്ധിച്ച് 11 മുതൽ 14 വരെയുള്ള ഓൺലൈൻ ബുക്കിംഗുകൾക്ക് 1499 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് + ബിരിയാണി കോംബോ ഓഫറുണ്ട്.
10, 11, 12 ക്ലാസ് പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് ഓഫറുണ്ട്. പരീക്ഷാ ഹാൾ ടിക്കറ്റുകൾ കാണിച്ചു പ്രവേശന ടിക്കറ്റിന് 35 ശതമാനം കിഴിവ് നേടാം. ഈ ഓഫർ ഓൺലൈനായും ഓഫ്ലൈനായും ലഭിക്കും.
ആറു മുതൽ കോളജ് വിദ്യാർഥികൾക്കായി വണ്ടർലാ കൊച്ചി പ്രത്യേക കോംബോ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 1,550 രൂപ മുതൽ ആരംഭിക്കുന്ന പാർക്ക് പ്രവേശനത്തിനൊപ്പം ഭക്ഷണവും ലഭിക്കുന്ന പ്രത്യേക കോംബോ ടിക്കറ്റ് ഓൺലൈൻ ഓഫ്ലൈൻ ബുക്കിംഗുകളിൽ ലഭ്യമാണ്.
16നും 24നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
വണ്ടർലായുടെ ഓൺലൈൻ പോർട്ടൽ വഴി https://bookings.wonderla.com എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 0484-3514001.