ഗോൾഡ് മർച്ചന്റ് അസോ. സഹകരണസംഘങ്ങൾ രൂപീകരിക്കണം: പി. ബാലചന്ദ്രൻ
Wednesday, December 20, 2023 12:27 AM IST
തിരുവനന്തപുരം: ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘങ്ങൾ രൂപീകരിക്കണമെന്ന് പി. ബാലചന്ദ്രൻ എംഎൽഎ. ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ചറിംഗ് മർച്ചന്റ് അസോസിയേഷൻ തൃശൂർ ജില്ലാ അംഗത്വ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനം ജിഡിഐഎംഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സ്വർണവ്യാപാര മേഖലയിലെ ജീവനക്കാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമുള്ള സംഘടനാ പ്രവർത്തനം ശക്തമാക്കുമെന്ന് ഡോ. മുഹമ്മദ് മൻസൂർ പറഞ്ഞു.
ഇന്ത്യ ഗവൺമെന്റ് നിഷ്കർഷിക്കുന്ന HUID BIS ഹാൾമാർക്ക് 916 ആഭരണങ്ങൾ മാത്രമാണ് സംഘടനയിലെ അംഗങ്ങൾ വിൽക്കുന്നതെന്നും അൽ മുക്താദിർ ജ്വല്ലറി സ്ഥാപകനും, ചെയർമാൻ ആൻഡ് സിഇഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. അംഗങ്ങൾക്കുള്ള വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.
ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട് അധ്യക്ഷത വഹിച്ചു. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി എ.എ അഷ്റഫ് മാള, ജോബി ഡി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.