ഭീകരാക്രമണം; ബെനിനിൽ 54 സൈനികർ കൊല്ലപ്പെട്ടു
Friday, April 25, 2025 2:33 AM IST
കോട്ടോനൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടു.
ഏപ്രിൽ 17നാണ് ആക്രമണം നടന്നത്. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 70 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് സംഘടന പറയുന്നത്.
ബെനിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ അലിബോരിയിലായിരുന്നു ഭീകരാക്രമണമുണ്ടായത്. ബുർക്കിന ഫാസോ, നൈജർ, നൈജീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലാണ് അലിബോരി.