ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക
Friday, April 25, 2025 1:44 AM IST
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ജമ്മു കാഷ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണു മുന്നറിയിപ്പ്.
എന്നാൽ, കിഴക്കൻ ലഡാക്ക്, ലേ സന്ദർശനങ്ങൾക്കു മുന്നറിയിപ്പ് ബാധകമല്ല. വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പ് ബാധകമാണ്.
തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാൽ ജമ്മു കാഷ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നാണു നിർദേശം.