സ്കൂളിൽ കത്തിയാക്രമണം: വിദ്യാർഥി കൊല്ലപ്പെട്ടു
Friday, April 25, 2025 1:44 AM IST
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിലെ സ്കൂളിലുണ്ടായ കത്തിയാക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
നോന്ത് നഗരത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയെ അധ്യാപകർ പിടികൂടി പോലീസിനു കൈമാറി. ഫ്രഞ്ച് ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രിമാർ സ്കൂൾ സന്ദർശിച്ചു.