അഞ്ച് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Wednesday, January 15, 2025 12:45 AM IST
ജറൂസലേം: വടക്കൻ ഗാസയിലുണ്ടായ സ്ഫോടനത്തിൽ തങ്ങളുടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു.
എട്ടു പേർക്കു ഗുരുതര പരിക്കേറ്റു. ബെയ്റ്റ് ഹനൂനിൽ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവം അന്വേഷിച്ചുവരികയാണെന്ന് ഇസ്രേലി സേന പറഞ്ഞു.
സ്ക്വാഡ് കമാൻഡർ ഉൾപ്പെടെയുള്ള സൈനികരാണു കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ആഴ്ച വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ എണ്ണം 15 ആയി ഉയർന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 840 ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വടക്കൻ ഗാസയിൽ ഇസ്രയേൽ മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെട്ടു.