അമേരിക്കൻ നാവികസേനയ്ക്ക് കരുത്താകാൻ ക്ലിന്റണും ബുഷും!
Wednesday, January 15, 2025 12:45 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നാവികസേനയ്ക്ക് ഇനി ബിൽ ക്ലിന്റണും ജോർജ് ഡബ്ല്യു ബുഷും കരുത്ത് പകരും.
ആണവ വിമാനവാഹിനിക്കപ്പലുകൾക്ക് മുൻ പ്രസിഡന്റുമാരുടെ പേര് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പുതുതായി നിർമിക്കുന്ന ജെറാൾഡ് ആർ ഫോർഡ്-ക്ലാസ് ആണവോർജ വിമാന വാഹിനിക്കപ്പലുകൾക്കാണ് മുൻ പ്രസിഡന്റുമാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്.
ഇക്കാര്യം പ്രഖ്യാപിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. വരും വർഷങ്ങളിൽ കപ്പലുകളുടെ നിർമാണം ആരംഭിക്കും. നിർമാണം പൂർത്തിയാകുമ്പോൾ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച വിമാനവാഹിനി കപ്പലാകുമിതെന്നു ബൈഡൻ പറഞ്ഞു.