പാക്കിസ്ഥാനിൽ 27 ഭീകരരെ സുരക്ഷാസേന വധിച്ചു
Tuesday, January 14, 2025 2:00 AM IST
ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 27 ഭീകരരെ സുരക്ഷാസേന വധിച്ചു. കച്ചി ജില്ലയിലായിരുന്നു സൈനികനീക്കം. സുരക്ഷാസേന കൃത്യമായ ആസൂത്രണത്തിലൂടെ ഭീകരരെ വളഞ്ഞ് വധിക്കുകയായിരുന്നു.
വൻ ആയുധശേഖരവും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും സൈനികനീക്കത്തിനിടെ തകർത്തു. മുന്പ് സാധാരണക്കാർക്കും സുരക്ഷാസൈനികർക്കും നേർക്ക് നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നു സൈന്യം അറിയിച്ചു.
പാക്കിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരും പലപ്രാവശ്യം ഭീകരരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.