നൈജീരിയയിൽ സന്യാസിനികൾ മോചിതരായി
Wednesday, January 15, 2025 12:45 AM IST
അബുജ: നൈജീരിയയിൽ അടുത്തിടെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകൾ മോചിതരായി.
സിസ്റ്റേഴ്സ് ഓഫ് ദ ഇമാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ജീസസ് (ഐഎച്ച്എം) സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റർ വിൻസെൻഷിയ മരിയ ന്വാൻക്വോ, സിസ്റ്റർ ഗ്രേസ് മരിയത്തെ ഒക്കോളി എന്നിവരാണു മോചിതരായത്. കഴിഞ്ഞ ഏഴിനാണ് അനാമ്പ്ര സംസ്ഥാനത്തെ ഒഗ്ബോജി ഗ്രാമത്തിൽനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇവരെ നിരുപാധികം വിട്ടയച്ചെന്നും ഇരുവരും നല്ല ആരോഗ്യത്തോടെയിരിക്കുന്നുവെന്നും സന്യാസിനീസമൂഹം അറിയിച്ചു.