ടിബറ്റിൽ വീണ്ടും ഭൂചലനം; ആളപായമില്ല
Tuesday, January 14, 2025 2:00 AM IST
ബെയ്ജിംഗ്: ടിബറ്റിലെ ഷിഗാറ്റ്സെയിലെ ഡിൻഗ്രി കൗണ്ടിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാത്രി ഒന്പതോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ മേഖലയിൽ ജനുവരി ഏഴിനുണ്ടായ ഭൂകന്പത്തിൽ 126 പേർ മരിച്ചിരുന്നു. ഇരുനൂറോളം പേർക്കു പരിക്കേറ്റു. അതിനുശേഷം മേഖലയിൽ 640 തുടർചലനങ്ങളുണ്ടായി.