ഇറാൻ തടവിലാക്കിയ ജർമൻ വനിത മോചിതയായി
Tuesday, January 14, 2025 2:00 AM IST
ബെർലിൻ: ഇറാനിൽ തടവിലായിരുന്ന ജർമൻ വനിതാ അവകാശപ്രവർത്തക നഹീദ് തഗാവി മോചിതയായി.
ഇവർ ഞായറാഴ്ച ജർമനിയിൽ തിരിച്ചെത്തിയെന്നു കുടുംബാംഗങ്ങൾ അറിയിച്ചു. എഴുപതുകാരിയായ നഹീദിന്റെ ആരോഗ്യത്തിൽ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചതിനിടെയാണു മോചനം.
ഇറേനിയൻ-ജർമൻ പൗരത്വമുള്ള നഹീദ് 2020 ഒക്ടോബറിൽ ടെഹ്റാൻ സന്ദർശിക്കവേയാണ് അറസ്റ്റിലായത്. നിയമവിരുദ്ധ സംഘടനകളുമായി ചേർന്ന് രാജ്യത്തിനെതിരേ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി പത്തു വർഷത്തെ തടവിനു വിധിക്കുകയായിരുന്നു.