ഖാലിദ സിയ കുറ്റവിമുക്ത
Thursday, January 16, 2025 1:07 AM IST
ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയ വീണ്ടും അഴിമതിക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ടു.
2001 മുതൽ 2006 വരെയുള്ള ഭരണത്തിനിടെ അനാഥാലയത്തിനു ലഭിച്ച വിദേശഫണ്ട് തട്ടിയെടുത്തുവെന്ന കേസിലാണ് ഇക്കുറി മോചനം. ഖാലിദയുടെ എതിരാളി ഷേഖ് ഹസീന ഭരണം നടത്തവേ 2008ലാണ് കേസെടുത്തത്.
2018ൽ കോടതി ഖാലിദയ്ക്ക് എട്ടു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഖാലിദയുടെ മകൻ താരിഖ് റഹ്മാനെയും കുറ്റവിമുക്തനാക്കി.