യുപിയിൽ വാഹനാപകടം; മൂന്ന് നേപ്പാൾ സ്വദേശികള്‍ മരിച്ചു
Saturday, March 29, 2025 2:07 AM IST
ബല്‍റാംപുര്‍ (യുപി): യുപിയിലെ ബല്‍റാംപുരില്‍ എസ്യുവി മറിഞ്ഞ് മൂന്ന് നേപ്പാൾ സ്വദേശികള്‍ മരിച്ചു. നാലു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു.
നേപ്പാളിലെ ഡാങ് ജില്ലയില്‍നിന്നു വാരാണസിയിലേക്കു പോകുകയായിരുന്ന 10 പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടം.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.