വനാതിർത്തിക്ക് പുറത്തെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണം: സ്റ്റീഫൻ ജോർജ്
Sunday, March 30, 2025 1:39 AM IST
ന്യൂഡൽഹി: വനാതിർത്തിക്ക് പുറത്തുകടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന് കേരള കോണ്ഗ്രസ്-എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
കേരള കോണ്ഗ്രസ്-എം ഒരിക്കലും പരിസ്ഥിതിക്ക് എതിരല്ല. എന്നാൽ വിഷയത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം. കേരളത്തിൽ വനപ്രദേശം ആവശ്യത്തിലധികമുണ്ടെന്നും വനാവരണം ഇനിയും ലക്ഷ്യം വയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.