നിധി തിവാരി പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
Tuesday, April 1, 2025 2:40 AM IST
ന്യൂഡൽഹി: ഐഎഫ്എസ് ഓഫീസർ നിധി തിവാരിയടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.
2014 ബാച്ച് ഐഎഫ്എസ്(ഇന്ത്യൻ ഫോറിൻ സർവീസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.