ബി​​​ജാ​​​പു​​​ർ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് മ​​​ണി​​​ക്കൂ​​​റി​​​നു മു​​​ന്പ് ഛത്തീ​​​സ്ഗ​​​ഡി​​​ലെ ബി​​​ജാ​​​പു​​​രി​​​ൽ അ​​​ന്പ​​​ത് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി. ഇ​​​തി​​​ൽ 14 പേ​​​ർ​​​ക്കാ​​​യി മൊ​​​ത്തം 68 ല​​​ക്ഷം​​​രൂ​​​പ ത​​​ല​​​യ്ക്കു വി​​​ല​​​യി​​​ട്ടി​​​രു​​​ന്ന​​​താ​​​ണ്. കീ​​​ഴ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ പ​​​ത്ത് പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്.

അ​​​തി​​​നി​​​ടെ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി. ഛത്തീ​​​സ്ഗ​​​ഡി​​​ലും മ​​​റ്റും പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​നം ല​​​ഭി​​​ച്ച​​​ത് കോ​​​ൺ​​​ഗ്ര​​​സ് ന​​​യം മൂ​​​ല​​​മാ​​​ണെ​​​ന്ന് ബി​​​ലാ​​​സ്പുരി​​​ലെ മൊ​​​ഹ്ഭ​​​ത്ത​​​യി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ അ​​​തി​​​വേ​​​ഗം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മാ​​​വോ​​​യി​​​സ്റ്റ് ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ പു​​​തു​​​യു​​​ഗം തു​​​ട​​​ങ്ങി​​​യ​​​താ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.