നടി കൃതിക ചൗധരി വധക്കേസിൽ രണ്ടു പ്രതികളെയും വെറുതെ വിട്ടു
Sunday, March 30, 2025 1:39 AM IST
മുംബൈ: നടിയും മോഡലുമായി കൃതിക ചൗധരി കൊല്ലപ്പെട്ട കേസിൽ രണ്ടു പേരെ മുംബൈയിലെ കോടതി വിട്ടയച്ചു.
ഷക്കീൽ ഖാൻ (42), ബസു മകം ദാസ് (55) എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. 2017 ജൂൺ 12ന് അന്ധേരിയിലാണ് കൃതികയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
കങ്കണ റണൗത് അഭിനയിച്ച രജ്ജോ എന്ന സിനിമയിൽ ചെറിയ വേഷത്തിലും ടെലിവിഷൻ സീരിയലുകളിലും കൃതിക അഭിനയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിനിയാണ് ഇവർ. തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്നാണ് കൃതികയുടെ മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
കൃതികയുടെ താമസസ്ഥലത്ത് രണ്ടു പേർ എത്തിയതായി വാച്ച്മാൻ പോലീസിനു വിവരം നല്കിയിരുന്നു. തുടർന്നാണ് ഷക്കീലിനെയും ബസുവിനെയും പോലീസ് അറസ്റ്റ് ചെയ്തത്.