ബിഹാറിലെ ദർഭംഗയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി
Tuesday, April 1, 2025 1:17 AM IST
ദർഭംഗ: മതപരമായ ചടങ്ങിന്റെ ഭാഗമായി ഘോഷയാത്രയായി റോഡിലൂടെ നടന്നുനീങ്ങിയവർക്കു നേരേ കെട്ടിടങ്ങൾക്കുമുകളിൽനിന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി.
കെവത്ഗമ പഞ്ചിയാരി ഗ്രാമത്തിൽ ഇന്നലെ രാവിലെയാണു സംഭവം. സംഘർഷവുമായി ബന്ധപ്പെട്ട് 45 പേർക്കെതിരേ കേസെടുത്തതായും ആറു പേർ അറസ്റ്റിലായതായും ദർഭംഗ പോലീസ് സൂപ്രണ്ട് അലോക് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിച്ച വാർത്തയാണ് അക്രമത്തിലേക്കു വഴിതെളിച്ചതെന്ന് എസ്പി പറഞ്ഞു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.