ഹിമാചലിൽ മണ്ണിടിച്ചിൽ: മരം വീണ് ആറുപേർ മരിച്ചു
Monday, March 31, 2025 1:50 AM IST
സിംല: ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ കുളുവിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കൂറ്റൻ മരം നിലംപതിച്ച് ആറ്പേർ മരിച്ചു. കുളുവിലെ ഗുരുദ്വാര മണികരൻ സാഹിബിനു സമീപം റോഡ്വക്കിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കു മരം വീണതാണ് ദുരന്തകാരണം.
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ ബംഗളുരുവിൽ നിന്നുള്ള വിനോദസഞ്ചാരിയാണ്. രണ്ടുപേർ പ്രദേശവാസികളും. അവശേഷിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.