നാ​​​​​ഗ്പൂ​​​​​ർ: പ്ര​​​​​ധാ​​​​​ന മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി നാ​​​​ഗ്പു​​​​രി​​​​ലെ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​മാ​​​​യ ഡോ.​​​​ഹെ​​​​ഡ്ഗേ​​​​വാ​​​​ർ സ്മൃ​​​​തി​​​​മ​​​​ന്ദി​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ആ​​​​ർ​​​​എ​​​​സ്എ​​​​സ് സ്ഥാ​​​​പ​​​​ക​​​​ൻ കേ​​​​ശ​​​​വ് ബ​​​​ലി​​​​റാം ഹെ​​​​ഡ്ഗേ​​​​വാ​​​​ർ, എം.​​​​എ​​​​സ്. ഗോ​​​​ൾ​​​​വാ​​​​ക്ക​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ സ്മൃ​​​​​തി മ​​​​​ന്ദി​​​​​ര​​​​​ങ്ങ​​​​ളി​​​​ൽ പൂ​​​​​ക്ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ന​​​ശ്വ​​​ര സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ആ​​​ൽ​​​മ​​​ര​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ആ​​​ർ​​​എ​​​സ്എ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യും ന​​​ട​​​ത്തി. ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മോ​​​​​ഹ​​​​​ൻ ഭാ​​​​​ഗ​​​​​വ​​​​​ത്, മു​​​​ൻ ജ​​​​ന​​​​റ​​​​ൽ​​​​സെ​​​​ക്ര​​​​ട്ട​​​​റി ഭ​​​​​യ്യാ​​​​​ജി ജോ​​​​​ഷി, കേ​​​​​ന്ദ്ര മ​​​​​ന്ത്രി നി​​​​​തി​​​​​ൻ ഗ​​​​​ഡ്ക​​​​​രി, മ​​​​​ഹാ​​​​​രാ​​​​ഷ്‌​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ദേ​​​​​വേ​​​​​ന്ദ്ര ഫ​​​​​ഡ്നാ​​​​​വി​​​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ അ​​​നു​​​ഗ​​​മി​​​ച്ചു.


തു​​​ട​​​ർ​​​ന്ന് ഗോ​​​ള്‍വാ​​​ക്ക​​​റു​​​ടെ പേ​​​രി​​​ലു​​​ള്ള നേ​​​ത്ര​​​ചി​​​കി​​​ത്സാ​​​സ്ഥാ​​​ന​​​പ​​​ത്തി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു. നാ​​​ഗ്പു​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ശി​​​ല്പി ഡോ.​ ​​ബി.​​​ആ​​​ര്‍. അം​​​ബേ​​​ദ്ക​​​ര്‍ 1956ല്‍ ​​​അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കൊ​​​പ്പം ബു​​​ദ്ധ​​​മ​​​തം സ്വീ​​​ക​​​രി​​​ച്ച ദീ​​​ക്ഷ​​​ഭൂ​​​മി​​​യി​​​ലും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണു മോ​​​ദി ആ​​​ര്‍എ​​​സ്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​മ്പോ​​​ള്‍ 2000ല്‍ ​​എ.​​​ബി. വാ​​​ജ്‌​​​പേ​​​യി​​​യും ആ​​​ര്‍എ​​​സ്എ​​​സ് ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​രു​​​ന്നു.